jilla-panchayath
ജില്ലാ ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: ഈസ് ഒഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി ബിൽഡിംഗ്സ് റൂൾസ് വികേന്ദ്രീകൃത പരിശോധന നടപടികൾ പ്രകാരം കെട്ടിടങ്ങളിലെ മാലിന്യസംസ്‌കരണ സംവിധാനങ്ങളുടെ പരിശോധന നിരീക്ഷണ സംവിധാനം കാര്യക്ഷമമാക്കുന്നതിന് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അസിസ്റ്റന്റ് എൻജിനിയർമാർ, ഓവർസിയർമാർ എന്നിവർക്ക് പരിശീലനം നൽകി. ജില്ലാ ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ശുചിത്വമിഷൻ സേവനങ്ങൾ, അനുബന്ധ ശുചിത്വ മാലിന്യ സംസ്‌കരണം, ഖരമാലിന്യ പരിപാലനം കെട്ടിടങ്ങൾക്ക് അനുയോജ്യമായ സാങ്കേതിക വിദ്യകളും ഉപാധികളും, ദ്രവമാലിന്യ പരിപാലനം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി. എസ്.കറുപ്പേഷ്, ശുചിത്വ മിഷൻ കോർഡിനേറ്റർ ടി.ജി.അഭിജിത്, അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ഷാദിയ, ദീപ, ഹരിതകേരളം മിഷൻ ജില്ലാ കോഡിനേറ്റർ വൈ. കല്യാണ കൃഷ്ണൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.