cpm

വടക്കഞ്ചേരി: ആധുനിക കേരളത്തിന് ഇനി വേണ്ടത് നവമാദ്ധ്യമസാക്ഷരതയാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം. സി.പി.എം പാലക്കാട് ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നവമാദ്ധ്യമ കാലത്തെ യുവ സമൂഹം എന്ന വിഷയത്തിൽ വടക്കഞ്ചേരിയിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. സമൂഹമാദ്ധ്യമങ്ങളിലൂടെ നിരന്തരം വ്യാജവാർത്തകൾ പ്രചരിക്കുകയാണ്. അതിനെതിരെ യുക്തിബോധത്തോടെ ചിന്തിക്കാൻ നമ്മുക്ക് കഴിയണം. നവമാദ്ധ്യമങ്ങളിലൂടെ നുണ വാർത്തകൾ നിരന്തരം പടച്ച് വിടുമ്പോൾ അത് വിശ്വസിക്കുന്ന നിലയിലേക്ക് സമൂഹം മാറുകയാണെന്നും എ.എ റഹീം പറഞ്ഞു. വടക്കഞ്ചേരി മന്ദ മൈതാനിയിൽ നടന്ന സെമിനാറിൽ സി.പി.എം ജില്ലാകമ്മിറ്റി അംഗം സി.ടി. കൃഷ്ണൻ അദ്ധ്യക്ഷനായി. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ, മാദ്ധ്യമ പ്രവർത്തകൻ ടി.എം. ഹർഷൻ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ഇ.എൻ. സുരേഷ്ബാബു, ജില്ലാ കമ്മിറ്റി അംഗം സി.കെ. ചാമുണ്ണി, ഏരിയാ സെക്രട്ടറി ടി.എം. ശശി, പി.പി. സുമോദ് എം.എൽ.എ, ടി. കണ്ണൻ എന്നിവർ സംസാരിച്ചു.