പാലക്കാട്: എസ്.എൻ.ഡി.പി യോഗം വനിതാസംഘം പാലക്കാട് യൂണിയൻ നേതൃസംഗമം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി അഞ്ചിന് ചേർത്തലയിൽ നടക്കുന്ന വനിതാ ജ്വാല 2022 പരിപാടി വിജയിപ്പിക്കാൻ യൂണിയനിൽ നിന്ന് പരമാവധി വനിതകളെ പങ്കെടുപ്പിക്കാൻ യൂണിയൻ തീരുമാനിച്ചു. ചടങ്ങിൽ വനിതാസംഘം പ്രസിഡന്റ് പ്രേമകുമാരി ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പത്മാവധി പ്രഭാകരൻ, വൈസ് പ്രസിഡന്റ് ഉഷ രവീന്ദ്രൻ, യൂണിയൻ സെക്രട്ടറി കെ.ആർ. ഗോപിനാഥ്, പ്രസിഡന്റ് ആർ. ഭാസ്‌കരൻ, വൈസ് പ്രസിഡന്റ് യു. പ്രഭാകരൻ, ഡയറക്ടർമാരായ അഡ്വ. കെ. രഘു, ബി. വിശ്വനാഥൻ, ജി. രവീന്ദ്രൻ, വനിതാസംഘം ഭാരവാഹികളായ രേഷ്മ രഘു, ജ്യോതി ഉണ്ണിക്കൃഷ്ണൻ, സുജ മുകുന്ദൻ, സ്മിത ശശി, രമ്യ പ്രമോദ്, പ്രീതി രാധാകൃഷ്ണൻ, സുനിത ഭായ് എന്നിവർ പങ്കെടുത്തു.