 
ആലത്തൂർ: എസ്.എൻ.ഡി.പി യോഗം ആലത്തൂർ യൂണിയന്റെ വനിതാസംഘം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. യോഗം യൂണിയൻ പ്രസിഡന്റ് എം. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് അംബിക രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സാവിത്രി ശ്രീനിവാസൻ, യൂണിയൻ സെക്രട്ടറി എ.ബി. അജിത്, വൈസ് പ്രസിഡന്റ് സി.ആർ. ജോഷ്, ബോർഡ് മെമ്പർമാരായ എം. പ്രഭാകരൻ, അഡ്വ. ആനന്ദ് എന്നിവർ സംസാരിച്ചു. വനിതാസംഘം ഭാരവാഹികളായി അംബിക രാജേഷ് (പ്രസിഡന്റ്), ബേബി കൃഷ്ണമൂർത്തി (വൈസ് പ്രസിഡന്റ്), സാവിത്രി ശ്രീനിവാസൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.