track
ട്രാക്ക്

പാ​ല​ക്കാ​ട്​: ​യാ​ക്ക​ര​യി​ലെ ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേജ്​ സി​ന്ത​റ്റി​ക്​ ട്രാ​ക്കിന്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ദ്ധിപ്പി​ക്കാ​നു​ള്ള പ്ര​വൃ​ത്തികൾക്ക് തുടക്കം. ഏ​റെ കാ​​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ്​ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്​ ഫ​ണ്ട്​ ല​ഭ്യ​മാ​യ​ത്. ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ൽ.​എ​യു​ടെ പ്രാദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​ നി​ന്ന്​ 2.12 കോ​ടി രൂപയാണ് നവീകരണത്തിനായി അനുവദിച്ചിട്ടുള്ളത്.

ആ​റു​മാ​സ​ത്തി​ന​കം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കും. സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ ഹാ​ബി​റ്റാ​റ്റ്​ ടെ​ക്​​നോ​ള​ജി ഗ്രൂ​പ്പി​നാ​ണ്​ രൂ​പ​ക​ൽ​പ​ന​യു​ടെ​യും നി​ർ​മാ​ണ​​ത്തിന്റെ​യും ചു​മ​ത​ല. മൈ​താ​ന​ത്തി‍െൻറ പ്ര​വേ​ശ​ന ഭാ​ഗ​ത്താ​ണ്​ ഗാ​ല​റി കോം​പ്ല​ക്​​സ്​ പ​ണി​യു​ന്ന​ത്. ഗാ​ല​റി​ക്ക​ടി​യി​ൽ ത​ന്നെ​യാ​കും ഓ​ഫീസ്​ മു​റി​യും കാ​യി​ക​ താ​ര​ങ്ങ​ൾ​ക്കും പ​രി​ശീ​ല​ക​ർ​ക്കു​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജീ​ക​രി​ക്കു​ക. സി​ന്ത​റ്റി​ക്​ ട്രാ​ക്കി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും ഗാ​ല​റി കോം​പ്ല​ക്​​സി​ലൂ​ടെ ആ​യി​രി​ക്കും. തൂ​ണു​ക​ൾ​ക്കു​ള്ള​ പൈ​ലിംഗ്​ അ​ടു​ത്ത​യാ​ഴ്​​ച്ച തു​ട​ങ്ങും. ഇ​തി​ന്​ മു​ന്നോ​ടി​യാ​യി സ്ഥ​ല​ത്ത്​ മ​ണ്ണി​ള​ക്കി​യു​ള്ള ​​പ്രാ​രം​ഭ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു.

കോ​ടി​ക​ൾ ചെ​ല​വി​ട്ട്​ സി​ന്ത​റ്റി​ക്​ ട്രാ​ക്ക്​ നി​ർ​മി​ച്ചി​ട്ടും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​ത്​ കാ​യി​ക​താ​ര​ങ്ങ​ളെ നി​രാ​ശ​രാ​ക്കി​യി​രു​ന്നു. നീ​ണ്ട​നാ​ള​ത്തെ മു​റ​വി​ളികൾ​ക്കൊ​ടു​വി​ലാ​ണ്​ ഗാ​ല​റി കോം​പ്ല​ക്​​സി​ന്​ എം.​എ​ൽ.​എ ഫ​ണ്ട്​ അ​നു​വ​ദി​ച്ച​ത്.

ഒരുങ്ങുന്നത്

നവീകരണത്തിന് 2.12 കോ​ടി രൂപ