inogration
ഉറവിട മാലിന്യ സംസ്‌കരണ പരിശീലനത്തിൽ ഐ.എഫ്.എസ്.ഇ സംസ്ഥാന കോ-ഓർഡിനേറ്റർ രാജീവ് ക്ലാസെടുക്കുന്നു.

ആലത്തൂർ: ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എൻപവർമെന്റ് (ഐ.എഫ്.എസ്.ഇ) ആലത്തൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉറവിട മാലിന്യ സംസ്‌കരണ പരിശീലന പരിപാടി ആലത്തൂരിൽ നടത്തി. ഐ.എഫ്.എസ്.ഇ സംസ്ഥാന കോ-ഓർഡിനേറ്റർ രാജീവ്, ഐ.എഫ്.എസ്.ഇ ഹെഡ് പി.ആർ.ഒ അംബേദ്കർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഗ്രാമസേവകർക്കുള്ള സാമ്പത്തിക മേന്മയെ കുറിച്ചും ഐ.എഫ്.സി.ഇയുടെ വിവിധ തരത്തിലുള്ള പദ്ധതികളെ കുറിച്ചും ഇരുവരും ചേർന്ന് ക്ലാസെടുത്തു. മുരളീകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. സ്വാമിനാഥൻ, രാധാകൃഷ്ണൻ, വിജയൻ അഞ്ചുമൂർത്തി, അംബിക മുരളി, എം.സി.സുരേഷ്, കൃഷ്ണകുമാർ, വേണു എന്നിവർ പങ്കെടുത്തു.