crime

മണ്ണാർക്കാട്: മണ്ണാർക്കാട് വടക്കുംമണ്ണം മുമ്മൂർത്തി ക്ഷേത്രത്തിൽ നാല് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം. ക്ഷേത്രത്തിനു പുറത്തുള്ള ഭണ്ഡാരം കുത്തിതുറക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. ഏകദേശം 6000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ പൂജയ്ക്കായി തന്ത്രി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. തുടർന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണാർക്കാട് സി.ഐ പി. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അന്വേഷണം ഊർജിതമാക്കിയതായി സി.ഐ പറഞ്ഞു.