
മണ്ണാർക്കാട്: കേരളത്തിലെ ക്രമസമാധാനനില തകർന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനു മുന്നിൽ നോക്കുകുത്തി സ്ഥാപിച്ച് പ്രതിഷേധിച്ചു. ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി നൗഫൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഷിഹാബ് കുന്നത്ത്, ആഷിക്ക്, സിറാജ് ആലായൻ, ശ്രീജിത്ത് കോട്ടോപ്പാടം, അനീഷ് ഭീമനാട് തുടങ്ങിയവർ പങ്കെടുത്തു.