
ആലത്തൂർ: നബാർഡ്, ആലത്തൂർ, ചിറ്റൂർ താലൂക്ക് മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ സ്വയം സഹായ സംഘങ്ങൾക്കുള്ള ഏകദിന ശില്പശാല സംഘടിപ്പിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.യു.ഉണ്ണി ശില്പശാല ഉദ്ഘാടനം ചെയ്തു. നായർ സർവ്വീസ് സൊസൈറ്റി സോഷ്യൽ സർവ്വീസ് ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറി വി.വി.ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ, യൂണിയൻ കമ്മിറ്റി അംഗം പി.രാജേഷ്, എം.ജി.ഗോപിനാഥ്, പി.രവികുമാർ എന്നിവർ പങ്കെടുത്തു. എസ്.ജയചന്ദ്രൻ, എം.വിവെങ്കടേശ്വരൻ, ജെ.ബേബി ശ്രീകല, എൻ.പ്രവീൺ കുമാർ, ബി.വെങ്കിട്ടരാമൻ, കെ.സന്തോഷ് എന്നിവർ നേതൃത്വം നൽകി. പരിശീലന അവലോകനത്തിനു ശേഷം 20 സംഘങ്ങൾക്ക് രണ്ടുകോടി രൂപയുടെ വായ്പ വിതരണം ചെയ്തു.