
കൊല്ലങ്കോട്: മഹാകവി പി.സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വിമുക്തി ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാൽ സെമിനാർ ഉദ്ഘാടനം ചെയ്തു. കെ.വാസുദേവൻ നായർ അദ്ധ്യക്ഷത വഹിച്ചു. കവി ഇയ്യങ്കോട് ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. കൊല്ലങ്കോട് സിവിൽ എക്‌സൈസ് ഓഫീസർ എ.ഷംജഹാൻ വിഷയാവതരണം നടത്തി. കെ.പി.രാഘവൻ, പ്രബുദ്ധൻ, അസേമ, പി.രാജേശ്വരി, വി.എൻ.തങ്കമ്മാൾ എന്നിവർ പങ്കെടുത്തു.