cpm

പാലക്കാട്: രക്തസാക്ഷികളുടെ സ്‌മരണകൾ ഇരമ്പുന്ന പാലക്കാടിന് ആവേശച്ചുവപ്പ്‌. പിരായിരി ഹൈടെക് ഹാളിൽ (ടി.ചാത്തു, കെ.വി. വിജയദാസ് നഗറിൽ) സി.പി.എം ജില്ലാ സമ്മേളനത്തിന്‌ തുടക്കം.

ഇന്നലെ രാവിലെ കോട്ടമൈതാനത്തുനിന്ന് സ്വാഗത സംഘം ജനറൽ കൺവീനർ സി.കെ. രാജേന്ദ്രന്റെ നേതൃത്വത്തിൽ അത്‌ലറ്റുകളുടെ അകമ്പടിയോടെ ദീപശിഖ പ്രതിനിധി സമ്മേളന നഗരിയിൽ എത്തിച്ചു. മുതിർന്ന നേതാവ് സി.ടി. കൃഷ്ണൻ പതാക ഉയർത്തിയതോടെ മൂന്നുദിവസത്തെ സമ്മേളനം ആരംഭിച്ചു. പതാക വാനിലുയർന്നപ്പോൾ പ്രതിനിധികൾ മുഷ്ടിചുരുട്ടി മുദ്രാവാക്യം മുഴക്കി. സി.പി.എം പൊളിറ്റ്‌ ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലൻ,​ കെ.കെ. ശൈലജ,​ ജോസഫൈൻ,​ കെ. രാധാകൃഷ്ണൻ,​ ഇ.പി. ജയരാജൻ തുടങ്ങിയ നേതാക്കളും പ്രതിനിധികളും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി.

തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എൻ.എൻ. കൃഷ്ണദാസ് സ്വാഗതം പറഞ്ഞു. വി.കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ശശി രക്തസാക്ഷി പ്രമേയവും ഇ.എൻ. സുരേഷ് ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടർന്ന് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിൻമേൽ ഇന്നലെ ആരംഭിച്ച പൊതു ചർച്ച ഇന്നും തുടരും.

ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​ഓ​ൺ​ലൈ​ൻ​ ​ക്ലാ​സി​ൽ​ ​പൂ​ജ​പ​ഠി​ക്കാ​ൻ​ ​കാ​ത്തി​രി​ക്കു​ക​യാ​ണ് ​

രാ​ഹു​ൽ​ ​​​ഗാ​ന്ധി​യെ​ന്ന് ​എ.​ ​വി​ജ​യ​രാ​ഘ​വൻ

ന​രേ​ന്ദ്ര​മോ​ദി​ ​ന​ട​ത്തു​ന്ന​ ​ഓ​ൺ​ലൈ​ൻ​ ​ക്ലാ​സി​ൽ​ ​പൂ​ജ​ ​പ​ഠി​ക്കാ​ൻ​ ​അ​പേ​ക്ഷ​ ​ന​ൽ​കി​ ​കാ​ത്തി​രി​ക്കു​ക​യാ​ണ് ​രാ​ഹു​ൽ​ ​​​ഗാ​ന്ധി​യെ​ന്ന് ​സി.​പി.​എം​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​​​ഗം​ ​എ.​ ​വി​ജ​യ​രാ​ഘ​വ​ൻ.​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ത്തോ​ട് ​അ​നു​ബ​ന്ധി​ച്ച് ​'​എ​ൽ.​ഡി.​എ​ഫ് ​തു​ട​ർ​ഭ​ര​ണ​വും​ ​ന​വ​കേ​ര​ള​ ​നി​ർ​മ്മി​തി​യും​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​കോ​ട്ട​മൈ​താ​ന​ത്ത് ​ന​ട​ന്ന​ ​സെ​മി​നാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​​​ദ്ദേ​ഹം.​ ​രാ​ജ്യ​ത്തി​ന്റെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​സ്യാ​സി​യെ​ ​പോ​ലെ​ ​ക്ഷേ​ത്ര​ങ്ങ​ൾ​ ​ക​യ​റി​ ​ഇ​റ​ങ്ങു​ക​യാ​ണ്.​ ​അ​തി​ൽ​ ​ആ​ർ​ക്കും​ ​വി​രോ​ധ​മി​ല്ല.​ ​എ​ന്നാ​ൽ​ ​രാ​ജ്യ​ത്തി​ന്റെ​ ​പ്ര​ശ്ന​ങ്ങ​ളെ​ ​അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ത​യ്യാ​റാ​കു​ന്നി​ല്ല.​ ​ജി.​എ​സ്.​ടി​ ​കൊ​ണ്ടു​വ​ന്ന​തോ​ടെ​ ​വ​രു​മാ​ന​മി​ല്ലാ​ത്ത​ ​വ​ല്ലാ​ത്ത​ ​കാ​ല​ത്തി​ലൂ​ടെ​യാ​ണ് ​നാം​ ​ക​ട​ന്ന് ​പോ​കു​ന്ന​ത്.​ ഈ​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​പ​ക​ച്ച് ​നി​ൽ​ക്കു​ക​യ​ല്ല​ ​കേ​ര​ളം​ ​ചെ​യ്ത​ത്.​ ​കി​ഫ്ബി​യി​ലൂ​ടെ​ ​പ​ണം​ ​സ​മാ​ഹ​രി​ച്ച് ​നി​ക്ഷേ​പ​ങ്ങ​ളെ​ ​സ്വാ​​​ഗ​തം​ ​ചെ​യ്താ​ണ് ​പ്ര​തി​സ​ന്ധി​ ​മ​റി​ക​ട​ന്ന​ത്.​ ​കി​ഫ്ബി​ക്കെ​തി​രാ​യ​ ​നു​ണ​ ​പ്ര​ച​ര​ണ​മാ​ണ് ​പ്ര​തി​പ​ക്ഷം​ ​ന​ട​ത്തി​യ​ത്.​ കെ​ ​റെ​യി​ൽ​ ​എ​ന്ന് ​കേ​ൾ​ക്കു​മ്പോ​ൾ​ ​ത​ന്നെ​ ​പ്ര​തി​പ​ക്ഷം​ ​എ​തി​ർ​പ്പ് ​ഉ​ന്ന​യി​ച്ചെ​ന്നും​ ​എ.​ ​വി​ജ​യ​രാ​ഘ​വ​ൻ​ ​പ​റ​ഞ്ഞു.​ജി​ല്ലാ​ ​സ​മ്മേ​ള​ന​ ​സ്വാ​​​ഗ​ത​സം​ഘം​ ​ചെ​യ​ർ​മാ​ൻ​ ​എ​ൻ.​എ​ൻ.​ ​കൃ​ഷ്ണ​ദാ​സ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​മ​ന്ത്രി​ ​കെ.​ ​രാ​ജ​ൻ,​ ​സി.​പി.​എം​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​​​ഗ​ങ്ങ​ളാ​യ​ ​കെ.​കെ​ ​ശൈ​ല​ജ,​ ​എ.​കെ​ ​ബാ​ല​ൻ,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യേ​റ്റ് ​അം​​​ഗം​ ​ടി.​കെ.​ ​നാ​രാ​യ​ണ​ദാ​സ്,​ ​എ​ൻ.​സി.​പി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എ.​ ​രാ​മ​സ്വാ​മി,​ ​സെ​മി​നാ​ർ​ ​ക​ൺ​വീ​ന​ർ​ ​ടി.​ആ​ർ.​ ​അ​ജ​യ​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.