strike

പത്തനംതിട്ട : അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള മണ്ണാൻ സഭ ആവശ്യപ്പെട്ടു. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ 131കോടി രൂപ ഈ മേഖലയിൽ ചെലവഴിച്ചതായി രേഖകൾ പറയുന്നു. എന്നാൽ ഈ കാലയളവിൽ 121കുട്ടികൾ മരണപ്പെട്ടിട്ടുണ്ട്. പട്ടികവർഗ വിഭാഗത്തിന്റെ ആരോഗ്യത്തിനായി അനുവദിച്ച ഫണ്ട്​ തട്ടിയെടുത്തവർക്കെതിരെ നടപടിയെടുക്കണമെന്നും സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി.കെ.സോമൻ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി എം.എൻ.മധു, ട്രഷറർ കെ.പി.ബാലൻ, മേഖല സെക്രട്ടറി എ.കെ. രാജപ്പൻ, എം.ജി.ഗാനമുരളി, വി.ആർ.മനോജ്​, ഡി.പ്രതാപൻ, അനിൽകുമാർ.കെ.ടി, എം.കെ.ശ്രീകുമാർ, സോമി ശ്രീകുമാർ, എം.കെ. നാണു എന്നിവർ സംസാരിച്ചു.