കോന്നി: മഴക്കെടുതിയിൽ തകർന്ന കൂടൽ -നെല്ലിമുരുപ്പ് റോഡിലെ പാലം നന്നാക്കാൻ നടപടിയായില്ല.ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇപ്പോൾ പ്രദേശ വാസികൾക്ക് കൂടലിൽ എത്തണമെങ്കിൽ സ്റ്റേഡിയം ജംഗ്ഷൻ, കുരങ്ങയം ഭാഗത്തുകൂടി മൂന്നു കിലോമീറ്റർ ചുറ്റി സഞ്ചരിക്കണം. ഇതുമൂലം സ്കൂൾ, കോളേജ് വിദ്യാർത്ഥികളും നാട്ടുകാരും ബുദ്ധിമുട്ടുന്നു. തകർന്ന പാലം അടിയന്തരമായി പുനർനിർമ്മിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ എൽ.എ എസ്. ജി.ഡി. എൻജിനീയർക്കു നിർദ്ദേശം നൽകിയിരുന്നു. കലഞ്ഞൂർ പഞ്ചായത്തിലെ 19-ാം വാർഡിലുൾപ്പെട്ട നെല്ലിമുരുപ്പ്, വയൽവാരം സ്ട്രീറ്റ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ഉപയോഗിക്കുന്ന പഞ്ചായത്ത് റോഡാണിത്.. സ്റ്റേഡിയം ജംഗ്ഷൻ വഴിയുള്ള റോഡും തകർന്നു കിടക്കുകയാണ്. പാലത്തിന്റെ അടിയിലെ കോൺക്രീറ്റ് മഴവെള്ളപ്പാച്ചിലിൽ തകർന്നു. രണ്ടു വശങ്ങളിൽ മാത്രമാണ് കോൺക്രീറ്റ് അവശേഷിക്കുന്നത്,