dharnna-
കോന്നി ഗ്രാമ പഞ്ചായത്ത് മെമ്പർ മാർ ജലവിഭവ ഓഫീസിനു മുൻപിൽ നടത്തിയ ധർണ്ണ

കോന്നി: അരുവാപ്പുലം കോന്നി പഞ്ചായത്തുകളിൽ ഒന്നര മാസമായി കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കോന്നി പഞ്ചായത്ത് മെമ്പർമാർ പ്രസിഡന്റ് സുലേഖ വി.നായരുടെ നേതൃത്വത്തിൽ ജലവിഭവ ഓഫീസിന് മുമ്പിൽ ധർണ നടത്തി. കൊട്ടാരത്തിൽ കടവിൽ നിന്നുമാണ് പ്രദേശത്തെ വിവിധ മേഖലകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. ഇവിടുത്തെ മോട്ടോറിൽ ചെളി നിറഞ്ഞതു മൂലമാണ് ജലവിതരണം മുടങ്ങിയിരിക്കുന്നത്. പൈപ്പുവെള്ളത്തെ ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങളാണ് കോന്നിയിലെ വിവിധ പ്രദേശങ്ങളിലുള്ളത്. പമ്പിംഗ് പൂർണമായും നിലച്ചിട്ടും പകരം മോട്ടോർ എത്തിച്ചു ജലവിതരണം പുനഃസ്ഥാപിക്കാൻ വാട്ടർ അതോറിറ്റി ശ്രമിക്കാത്തതിനെ തുടർന്നാണ് ധർണ നടത്തിയത്.