 
റാന്നി : നാറാണംമൂഴി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 8,9,10 ക്ലാസിലെ വിദ്യാർത്ഥികൾക്കായി സൈക്കിൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ തോമസ് ജോർജ്ജ്, ആനിയമ്മ അച്ചൻകുഞ്ഞ് അംഗങ്ങളായ അഡ്വ.സാംജി ഇടമുറി, സന്ധ്യ അനിൽകുമാർ, റോസമ്മ വർഗീസ്,സുനിൽ ചെല്ലപ്പൻ, അനിയൻ പിസി, റെനി വർഗീസ്, പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ ബിജു അറയാഞ്ഞലിമൺ, കെ.കെ ഗോപിനാഥൻ, ഷാരൂഖ് ഷാജി എന്നിവർ പ്രസംഗിച്ചു.