meeting

പത്തനംതിട്ട : വിദ്യാഭ്യാസ ആനുകൂല്യം കുടിശിക സഹിതം ഉടൻ വിതരണം ചെയ്യണമെന്ന് കേരള സാംബവർ സൊസൈറ്റി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വി.ആർ.രാമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.എൻ.പുരുഷോത്തമൻ സമരപ്രഖ്യാപനം നടത്തി. കെ.എ.എസ് പരീക്ഷയിൽ റാങ്ക് നേടിയ കെ.ആർ.കൃഷ്ണകുമാറിനും ചാനൽ റിയാലിറ്റി ഷോ വിജയി രഞ്ജിത്ത് - റിജി ദമ്പതികൾക്കും ഡിവൈ.എസ്.പി കെ.സജീവ് ഉപഹാരം നൽകി. ബിനുകുമാർ പന്തളം, കെ.മോഹൻദാസ്, സനൽകുമാർ റാന്നി, പ്രീതി രാജേഷ്, യമുനരാജ്, വിജയമ്മ രാജൻ, സന്തോഷ് പട്ടേരി, വിനോദ് തുവയൂർ, വി.ആർ. വിശ്വനാഥൻ, കെ.ആർ.ചന്ദ്രമോഹൻ, സി.കെ.രാജൻ എന്നിവർ സംസാരിച്ചു.