പന്തളം: അടിക്കടിയുണ്ടാകുന്ന പ്രളയത്തിൽ നിന്ന് പന്തളത്തെ ജനങ്ങളെ രക്ഷിക്കാൻ ബൃഹത്തായ പദ്ധതി തയ്യാറാക്കണമെന്ന് പന്തളം നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, കെ.ആർ. രവി, പന്തളം മഹേഷ് ,സുനിതാ വേണു ,രത്‌നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. പ്രളയം മൂലം അച്ചൻകോവിലാറിന്റെ തീരപ്രദേശങ്ങളിലെ ഏക്കറു കണക്കിന് കൃഷിഭൂമി നദിയിലേക്ക് ഇടിഞ്ഞുതാണു.നിരവധി കുളിക്കടവുകൾ ഉപയോഗപ്രദമല്ലാതെയായി. കാർഷിക വിളകൾ വൻതോതിൽ നശിച്ചു. നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ,റവന്യുമന്ത്രി , ഡെപ്യൂട്ടി സ്പീക്കർ ,ജില്ലാ കളക്ടർ എന്നിവർക്ക് നിവേദനം നൽകി.