പത്തനംതിട്ട: കേന്ദ്രസർക്കാർ സംസ്ഥാനത്തോട് കാട്ടുന്ന അവഗണനയ്‌ക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന പ്രതിഷേധ സംഗമം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാസെക്രട്ടറി കെ.പി ഉദയഭാനു അദ്ധ്യക്ഷനായിരുന്നു. എൽ.ഡി.എഫ് കൺവീനർ അലക്‌സ് കണ്ണമല, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, മുൻ മന്ത്രി കെ.രാജു, എൻ. എം.രാജു, ഡോ.വറുഗീസ് ജോർജ്, ജേക്കബ് എം.ഏബ്രഹാം,പി.പി ജോർജുകുട്ടി, പി.കെ.ജേക്കബ്, ബാബു പറയത്തുകാട്ടിൽ, ബിജു മുസ്തഫ,സുമേഷ് ഐശ്വര്യ സീതത്തോട് മോഹനൻ, ആർ.ഉണ്ണികൃഷ്ണപിള്ള, പി.ജെ അജയകുമാർ, അഡ്വ.ഓമല്ലൂർ ശങ്കരൻ, എ.പദ്മാകുർ, പ്രൊഫ.ടി.കെ.ജി.നായർ, പി.ബി ഹർഷകുമാർ, ആർ. സനൽകുമാർ, കെ.യു.ജനീഷ് കുമാർ എം.എൽ എ, കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു.