പ്രമാടം : രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഖേലോ ഇന്ത്യ വോളിബോൾ അക്കാദമിയിൽ സ്പോർട്സ് മെഡിക്കൽ സെന്റർ കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ ന്യൂഡൽഹി ഡയറക്ടർ എം.എസ്.വർഗീസ്, കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി,​ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമൃത സജയൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എം.മോഹനൻ, രാജി.സി.ബാബു, വാർഡ് മെമ്പർ വാഴവിള അച്യുതൻ നായർ, ജെ. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.