02-sndp-award
എസ്.എസ്.എൽ.സി പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച് അഭിജിന് കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ക്യാഷ് അവാർഡ് സമ്മാനിക്കുന്നു.

കോഴഞ്ചേരി : എസ്.എൻ.ഡി.പിയോഗത്തിന്റെ വളർച്ചയ്ക്ക് വനിതാ സംഘത്തിലൂടെ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ സഹായകമാണെന്ന് കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു പറഞ്ഞു. വരട്ടുചിറ 6247-ാം നമ്പർ ശാഖയുടെയും വനിതാ സംഘത്തിന്റെയും സംയുക്ത വാർഷിക പൊതുയോഗത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

യൂണിയൻ കൗൺസിലർ പ്രേംകുമാർ മുളമൂട്ടിൽ അദ്ധ്യക്ഷനായിരുന്നു. വാർഷിക സമ്മേളനം യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് വിനീതാഅനിൽ, യൂണിയൻ സെക്രട്ടറി ബാംബി രവീന്ദ്രൻ, യൂണിയൻ എക്‌സി.കമ്മിറ്റി മെമ്പർ സുധാ ശശിധരൻ, വരട്ടുചിറ ശാഖാ പ്രസിഡന്റ് പി.കെ.രാജു സെക്രട്ടറി പി.മധു, വൈസ് പ്രസിഡന്റ് സുനിൽ കുമാർ, വനിതാസംഘം യൂണിറ്റ് ഭാരവാഹികളായ ടി.ആർ.സുശീല, ശോഭി രമേഷ് , പൊന്നമ്മ എന്നിവർ പ്രസംഗിച്ചു.