കോന്നി: സി.പി.എം കോന്നി ഏരിയ സമ്മേളനം 6,7 തീയതികളിൽ കോന്നിതാഴം മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയത്തിൽ നടക്കും. ആറിന് രാവിലെ 10ന് ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി. ജെ. അജയകുമാർ, ടി. ഡി. ബൈജു, പി. ബി. ഹർഷകുമാർ, പ്രൊഫ.ടി. കെ. ജി. നായർ, ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ. യു. ജനീഷ് കുമാർ എം.എൽ.എ എന്നിവർ പങ്കെടുക്കും.7ന് വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും