consti

പത്തനംതിട്ട : നെഹ്റു യുവകേന്ദ്ര പത്തനംതിട്ടയുടെയും പന്തളം കുരമ്പാല നവദർശന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭരണഘടനാദിനാചരണം നടത്തി. പന്തളം നഗരസഭാ കൗൺസിലർ ജി.രാജേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് കെ.എസ്.തോമസ് അദ്ധ്യക്ഷത വഹിച്ചു. ക്ലബ് രക്ഷാധികാരി വി.ടി രാജു ഭരണഘടനാ ആമുഖം പ്രതിജ്ഞ ചൊല്ലി. വി.ആർ.സോമശേഖരൻ പിള്ള ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. മത്സരത്തിൽ വൃന്ദാവിജയൻ ഒന്നാംസ്ഥാനവും എസ്.സേതുലക്ഷ്മി രണ്ടാം സ്ഥാനവും സ്നേഹ ദീന എബ്രഹാം മൂന്നാം സ്ഥാനവും നേടി.