പത്തനംതിട്ട: എസ്. എൻ. ഡി.പി യോഗം ജനറൽ സെക്രട്ടറിയായും എസ്. എൻ ട്രസ്റ്റ് സെക്രട്ടറിയായും എസ്. എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ ചെയർമാനായും വെള്ളാപ്പള്ളി നടേശൻ ഇരുപത്തിയഞ്ചു വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 5 ന് തുടക്കംകുറിക്കുന്ന ജനക്ഷേമപ്രവർത്തനങ്ങളായ ഭവന നിർമ്മാണ പദ്ധതി, സമർത്ഥരായ വിദ്യാർത്ഥികൾക്കുള്ള സൗജന്യ വിദ്യാഭാസപദ്ധതി, സിവിൽ സർവിസ് കോച്ചിങ് പദ്ധതി എന്നിവ പാവപ്പെട്ട ജനങ്ങളിൽ എത്തിക്കാൻ വനിതാ സംഘം പ്രവർത്തകർ മുന്നോട്ടുവരണമെന്ന് എസ്. എൻ. ഡി. പി. യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ പറഞ്ഞു. യുണിയനിലെ ശാഖാ തലത്തിലുള്ള വനിതാസംഘം ഭാരവാഹികളുടെയും പ്രവർത്തകരുടെയും നേതൃയോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, മൈക്രോ ഫിനാസ് കോ ഓഡിനേറ്റർ കെ.ആർ. സലീലനാഥ്‌, വനിതാസംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ദിവ്യ എസ്. എസ് തുടങ്ങിയവർ പ്രസംഗിച്ചു.