മല്ലപ്പള്ളി: മല്ലപ്പള്ളി ടൗണിൽ വൈദ്യുതിമുടക്കം പതിവാകുന്നു. ദിവസംപത്തിലേറെ തവണയാണ് വൈദ്യുതി മുടങ്ങുന്നത്. വ്യാപാരികളാണ് ഏറെ കഷ്ടത്തിലായിരിക്കുന്നത്. കെ.എസ്.ഇ.ബി അധികൃതർക്ക് വ്യാപാരിവ്യവസായി ഏകോപന സമിതി പരാതി നൽകിയിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇത്തരത്തിൽ വൈദ്യുതി മുടക്കം ഉണ്ടാകുമ്പോൾ വീണ്ടും സ്ഥാപനങ്ങളിലെ വൈദ്യുതി ഉപകരണങ്ങൾ കേടാവാൻ സാദ്ധ്യതയുണ്ട്.