പന്തളം : തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ, ലൈബ്രറി കൗൺസിൽ കുളനട പഞ്ചായത്ത്​തല സമിതിയുടെ നേതൃത്വത്തിൽ, എസ്. എസ്. എൽ. സി.പ്ളസ് ടു വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി ഉപരിപഠന ഗൈഡൻസ് (ദിശ) ക്ലാസ് നടത്തുന്നു. അഞ്ചിന് രാവിലെ 11 ന് സമഗ്രശിക്ഷ കേരള, പത്തനംതിട്ട ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ലജു പി. തോമസ് ക്ലാസെടുക്കും. ബ്ലോക്ക്​ പഞ്ചായത്ത്​ സ്ഥിരം സമിതി അദ്ധ്യക്ഷൻ പോൾ രാജൻ, ഗ്രാമ പഞ്ചായത്ത്​ അംഗം വി. ബി. സുജിത് തുടങ്ങിയവർ പങ്കെടുക്കും.