തിരുവല്ല: ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സല്യൂട്ട് ദി സൈലന്റ് വർക്കർ പദ്ധതിയുടെ ഭാഗമായി ജില്ലാ കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് സജീവ് എസ്, കെ.എസ്.ഇ.ബി അസി.എൻജിനീയർ മനോജ് മാത്യു, കവിയൂർ വില്ലേജ് ഓഫീസർ ജിഷാ രാജീവ്, താലൂക്ക് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരി സിൽവി ബാബു എന്നിവരെ ആദരിച്ചു. ആയുർവേദത്തിലൂടെ ജീവിതശൈലി ക്രമീകരിക്കുക എന്ന വിഷയത്തിൽ ഡോ .കപിൽ എസ് .കുമാർ ക്ലാസെടുത്തു. ക്ലബ് പ്രസിഡന്റ് അഡ്വ.വി.വി.ഷാജി അദ്ധ്യക്ഷത വഹിച്ചു.സാം ഈപ്പൻ, തോമസ് മാത്യു, സുശാന്ത് ഷാജി,ആന്റണി ദേവസ്യ എന്നിവർ പ്രസംഗിച്ചു.