പത്തനംതിട്ട: വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾ മറിച്ചുവിറ്റ കേസിൽ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി അറസ്റ്റിൽ. ചിറയൻകീഴ് മുടപുരം സ്വദേശി അൽ അമീൻ (30) ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ട്. കബളിപ്പിച്ച് സ്വന്തമാക്കുന്ന വാഹനങ്ങൾ തമിഴ്നാട്ടിലെ വൻ സംഘത്തിന് കൈമാറിയിരുന്നതായാണ് സൂചന. വാടകയ്ക്കെടുന്ന വാഹനങ്ങൾ ഉടമ അറിയാതെ തമിഴ്നാട്ടിൽ കൊണ്ടുപോയി വിൽക്കും. അല്ലെങ്കിൽ പണയം വയ്ക്കും. തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ്,കടയ്ക്കാവൂർ,ആറ്റിങ്ങൽ ഉൾപ്പടെയുള്ള സ്റ്റേഷനുകളിൽ അൽ അമീനെതിരെ കേസുണ്ട്. അടിപിടി കേസിലും പ്രതിയാണ്. ആറു മാസം മുമ്പ് പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഒളിവിലായിരുന്ന പ്രതിയെ ആലപ്പുഴ – എറണാകുളം ജില്ലയുടെ അതിർത്തിയിൽ നിന്നാണ് പിടികൂടിയത്. അൽ അമീനെ കോടതി റിമാൻഡ് ചെയ്ത് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ കേസിൽ ആറ്റിങ്ങൽ സ്വദേശിയായ സനൽ കുമാറിനെ രണ്ടു മാസം മുമ്പ് അറസ്റ്റു ചെയ്തിരുന്നു. റിമാൻഡിലായിരുന്ന സനൽ ഇപ്പോൾ ജാമ്യത്തിലാണ്. പ്രതികൾക്ക് അന്തർ സംസ്ഥാന വാഹനകടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.