
പന്തളം: റോഡരികിൽ കിടന്ന മദ്ധ്യവയസ്‌കന്റെ മുകളിലൂടെ കാർ കയറിയിറങ്ങി ദാരുണ അന്ത്യം. പന്തളം - പൂഴിക്കാട് ,വലക്കടവ് പുതുപ്പറമ്പിൽ കുഞ്ഞുപിള്ള ( 58) യാണ് മരിച്ചത്. മുട്ടാർ - പൂഴിക്കാട് റോഡിൽ 'വലക്കടവ് ബണ്ടിന് സമീപം ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.റോഡരികിൽ കിടന്ന കുഞ്ഞു പിള്ളയുടെ തലയിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു. മന്നം ആയൂർവേദ മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്നു കാർ . മൃതദേഹം അടൂർ ഗവൺമെന്റ് ആശുപത്രിയിൽ. ഭാര്യ..പരേതയായ ചെല്ലമ്മ . മകൻ. രാജേഷ് ,മരുമകൾ രമ്യ.