seethathode
നിർമാണം പൂർത്തിയായ സീതത്തോട് ബസ് സ്റ്റാൻഡ്

സീതത്തോട്: സീതത്തോട്ടിൽ ബസ് സ്റ്റാൻഡ് വേണമെന്ന നാട്ടുകാരുടെ ആവശ്യം നടപ്പായി. മാർക്കറ്റിനോട് ചേർന്ന് സ്റ്റാൻഡിന്റെ നിർമ്മാണം പൂർത്തിയായി. ഇന്ന് വൈകിട്ട് അഞ്ചിന് കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഇൗശോ അദ്ധ്യക്ഷത വഹിക്കും. ഒരേ സമയം പത്ത് ബസുകൾക്ക് പാർക്ക് ചെയ്യാം. കെ.എസ്.ആർ.ടി.സിക്കും സ്വകാര്യ ബസുകൾക്കും സ്റ്റാൻഡ് ഉപയോഗിക്കാം. മാർക്കറ്റിന്റെ പ്രവർത്തനങ്ങൾക്ക് തടസങ്ങളുണ്ടാകാത്ത രീതിയിലാണ് ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. സീതത്തോട്ടിൽ ബസ് സ്റ്റാൻഡില്ലാതിരുന്നത് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.

നേരത്തെ ചെളിക്കുണ്ടായിക്കിടന്ന ബസ് സ്റ്റാൻഡ് യാത്രക്കാർക്ക് ദുരിതമായിരുന്നു. ഗ്രാമ പഞ്ചായത്ത് മുൻകൈയെടുത്താണ് സ്റ്റാൻഡ് നിർമ്മാണം പൂർത്തിയാക്കിയത്. മൂന്ന് മാസം കൊണ്ട് സ്റ്റാൻഡ് നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞത് നേട്ടമായെന്ന് ഗ്രാപഞ്ചായത്ത് അവകാശപ്പെട്ടു.