കോന്നി: റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സൈബർസുരക്ഷയെ പ്പറ്റി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ക്ലാസ് നടത്തി. പി.ടി.എ പ്രസിഡന്റ് മനോജ് പുളിവേലിൽ അദ്ധ്യക്ഷത വഹിച്ചു. കോന്നി സർക്കിൾ ഇൻസ്പെക്ടർ അരുൺ.ജി.ക്ലാസെടുത്തു. ശശികല.വി.നായർ, എസ്.സന്തോഷ് കുമാർ, മാത്യുസൺ.പി.തോമസ് എന്നിവർ പ്രസംഗിച്ചു.