ele

ശബരിമല : മാളികപ്പുറത്തിന് സമീപം കാട്ടനക്കൂട്ടവും ഉരക്കുഴിയിൽ പുലിയുമറങ്ങി. ഇന്നലെ പുലർച്ചെയാണ് മാളികപ്പുറം ക്ഷേത്രത്തിന് പിന്നിൽ ഇൻസുലേറ്ററിന് സമീപത്തയായി കൊമ്പനും പിടിയും കുട്ടികളും ഉൾപ്പെട്ട പന്ത്രണ്ടോളം വരുന്ന കാട്ടനകളെ കണ്ടത്. ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഏറെ നേരം പണിപ്പെട്ടാണ് ആനക്കൂട്ടത്തെ കാടുകയറ്റിയത്. ഇന്നലെ രാവിലെയാണ് ഉരക്കുഴിക്ക് സമീപം ജല അതോറിറ്റിയുടെ പ്ളമ്പിംഗ് തൊഴിലാളികൾ പുലിയെ കണ്ടത്. കാട്ടുപന്നിയെ ആക്രമിക്കാൻ എത്തിയ പുലി ആളുകളെ കണ്ടതോടെ കാട്ടിലേക്ക് മറയുകയായിരുന്നു.