sabari

ശബരിമല : കനത്ത മഴയെ തുടർന്ന് സന്നിധാനത്ത് തീർത്ഥാടകർ ദുരിതത്തിലായി. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മഴ തുടങ്ങിയത്. മഴയ്ക്കൊപ്പം ഇടിമിന്നലും എത്തിയതോടെ ദർശനം നടത്തിയ തീർത്ഥാടകർക്ക് മലയിറങ്ങാൻ കഴിഞ്ഞില്ല. ഇവർ വലിയ നടപ്പന്തലിലും മറ്റുമായി വിശ്രമിച്ചു. മലകയറി എത്തുന്ന തീർത്ഥാടകരെയും മഴ പ്രതികൂലമായി ബാധിച്ചു. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നിന്ന് തീർത്ഥാടകരെ മഴയുടെ ശക്തി കുറഞ്ഞ ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിട്ടത്. മഴ തുടർന്നാൽ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തും.