
പത്തനംതിട്ട : ലഹരിക്കെതിരെ നടപടി വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ പറഞ്ഞു. കളക്ടറേറ്റിൽ വിമുക്തി ജില്ലാ മിഷൻ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽ.എ ഡെപ്യൂട്ടി കളക്ടർ പി.ആർ ഷൈൻ, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ബി.വേണുഗോപാലക്കുറുപ്പ്, ഡി.ഇ.ഒ എം.എസ് രേണുകാഭായി, ജില്ലാ ട്രഷറി ഓഫീസർ ബി.ജലീല, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽ കുമാർ, ഭേഷജം പ്രസന്നകുമാർ, വിമുക്തി ജില്ലാ മാനേജർ എസ്.സുനിൽകുമാരപിള്ള, അഗാപെ ഡയറക്ടർ ജോൺ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.