കോന്നി: തേക്കുതോട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു, ബേബി വറുഗീസ്, പ്രസാദ്, സി.ആർ. മോഹനൻ, പി.ജെ. സുഗതൻ, കെ.ആർ. രമണൻ, ജമീല, പ്രിജി രാജ്, രാജി മോൾ, സിന്ധു എന്നിവരാണ് വിജയിച്ചത്.വനിതാ, പട്ടിക ജാതി വർഗ മണ്ഡലങ്ങളിലേക്കു മത്സരിച്ച എൽ .ഡി.എഫിലെ വനിതാ സ്ഥാനാർത്ഥികൾ എല്ലാവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു യു.ഡി.എഫിലെ ഒൻപതു സ്‌ഥാനാർത്ഥികളിൽ ആറ് പേരുടെ നാമനിർദേശ പത്രികകൾ നേരത്തെ തള്ളിയിരുന്നു. അവശേഷിച്ച മുന്ന് പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. തിരഞ്ഞെടുപ്പിൽവ്യാപകമായ ക്രമക്കേടുകളാണ് നടക്കുന്നതെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്നതായി പ്രഖ്യാപിച്ച് യു.ഡി.എഫ് പ്രവർത്തകർ തിരഞ്ഞെടുപ്പ് നടന്ന കരുമാൻതോട് എസ്. എൻ.ഡി.പി ഹാൾ പരിസരത്തു നിന്ന് ഇറങ്ങിപ്പോയി. പരാജയ ഭീതി പൂണ്ടാണ് യു.ഡി.എഫ് ആരോപണം ഉന്നയിക്കുന്നതെന്ന് എൽ ഡി.എഫ് നേതാക്കളും ആരോപിച്ചു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസെത്തി ഇരുകൂട്ടരെയും ശാന്തരാക്കുകയായിരുന്നു. 1988 ൽ നിലവിൽ വന്ന ബാങ്ക് തുടർച്ചയായി എൽ. ഡി. എഫാണ് ഭരിക്കുന്നത്.