മല്ലപ്പള്ളി: ആറുമാസം പ്രായമുള്ള പശുക്കിടാവ് കിണറ്റിൽ വീണു. കോട്ടാങ്ങൽ തേക്കുംകൽ ജോണി ചാക്കോയുടെ പുരയിടത്തിലെ 35 അടി താഴ്ചയുള്ള കിണറ്റിലാണ് പശുക്കിടാവ് വീണത്. ഫയർഫോഴ്സും പെരുമ്പെട്ടി പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.