പത്തനംതിട്ട: കൊവിഡ് ഭീഷണി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വാക്സിൻ സ്വീകരിക്കാത്ത അദ്ധ്യാപകരെയും ജീവനക്കാരെയും സർവീസിൽ നിന്ന് മാറ്റി നിറുത്തണമെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ഫെറ്റോ) ജില്ലാ പ്രസിഡന്റ് മനോജ് ബി.നായരും സെക്രട്ടറി എസ്.ഗിരീഷും ആവശ്യപ്പെട്ടു. വാക്സിൻ എടുക്കാത്തവർ പൊതു സമൂഹത്തിന് വലിയ ഭീഷണിയാണ്. ഒമിക്രോൺ പോലുള്ള കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ ഗുരുതരമായ ഭീഷണിയിൽ ലോകം മുഴുവൻ നടുങ്ങി നിൽക്കുന്ന സാഹചര്യത്തിൽ വാക്സിൻ പോലും സ്വീകരിക്കാത്ത ജീവനക്കാരെയും അദ്ധ്യാപകരെയും സർവീസിൽ നിന്ന് മാറ്റി നിറുത്താനുള്ള ആർജ്ജവം സർക്കാർ കാണിക്കണമെന്നും ഫെറ്റോ പത്തനംതിട്ട ജില്ലാ സമിതി ആവശ്യപ്പെട്ടു.