അടൂർ : എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങുകൾ ഒാൺലൈനായി 5 ന് ഉച്ചയ്ക്ക് 2 മുതൽ അടൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഒാഡിറ്റോറിയത്തിൽ നടക്കും. യൂണിയൻ തല ഉദ്ഘാടനവും വിദ്യാഭ്യാസ ധനസഹായ വിതരണവും കെ. യു. ജനീഷ് കുമാർ എം.എൽ.എ നിർവഹിക്കും. യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ അദ്ധ്യക്ഷതവഹിക്കും. യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ സ്വാഗതം പറയും. എസ്. എൻ. ഡി. പി യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ സംഘടനാ സന്ദേശം നൽകും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കിഴക്കിടം മുഖ്യ പ്രഭാഷണം നടത്തും. വനിതാസംഘം യൂണിയൻ കൺവീനർ ഇൻ ചാർജ്ജ് സുജ മുരളി, യൂത്ത്മൂവ്മെന്റ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് രാഹുൽ, സൈബർ സേനാ കേന്ദ്രകമ്മിറ്റിയംഗം അശ്വിൻ മേലൂട്, മേലൂട് ആശാൻ നഗർ ശാഖായോഗം പ്രസിഡന്റ് പഴകുളം ശിവദാസൻ, മേക്കുന്നിൽ ശാഖാ യോഗം പ്രസിഡന്റ് കെ. ബി. അജി, കൂടൽ സൗത്ത് ശാഖായോഗം സെക്രട്ടറി വി. ഉന്മേഷ്, അടൂർ ടൗൺ ശാഖായോഗം പ്രസിഡന്റ് അടൂർ ശശാങ്കൻ എന്നിവർ പ്രസംഗിക്കും.