photo
എൻ.വിജയലക്ഷ്മി കുഞ്ഞമ്മ

തിരുവല്ല: തുകലശേരി നടുവിലേമുറിയിൽ റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ പി. കൃഷ്ണൻകുട്ടി നായരുടെ ഭാര്യ എൻ. വിജയലക്ഷ്മി കുഞ്ഞമ്മ (73 - എൻ എസ് എസ് ഹെഡ് ഓഫീസ് റിട്ട. ഉദ്യോഗസ്ഥ) നിര്യാതയായി.
സംസ്കാരം ഇന്ന് മൂന്നിന് തിരുവല്ല കാട്ടൂക്കരയിലുള്ള ശ്രീവല്ലഭം വീട്ടുവളപ്പിൽ. മക്കൾ: സുരേഷ് കെ (കേരള ബാങ്ക് മണിപ്പുഴ ബ്രാഞ്ച്), സുധ കെ (എൻ.എസ്.എസ് എച്ച്.എസ്.എസ്, കരുവാറ്റ), സുമ കെ. (ടീച്ചർ).
മരുമക്കൾ: സുനിത എസ്. കൃഷ്ണൻ (കുന്നന്താനം ഗ്രാമപഞ്ചായത്ത്), അഡ്വ. ആർ സനൽകുമാർ ( മുൻ ജില്ലാ ഗവൺമെൻറ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ ആലപ്പുഴ), കെ.എസ്. വേണുഗോപാൽ (ബിസിനസ്).