ചെങ്ങന്നൂർ: ഊർജ സംരക്ഷണം, വൈദ്യുതി സുരക്ഷ എന്നീ വിഷയങ്ങളിൽ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ബോധവത്കരണത്തിന്റെ ഭാഗമായി ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളേജിലെ നാഷണൽ സർവീസ് സ്‌കീം, ഉന്നത് ഭാരത് അഭിയാൻ, ഇലക്ട്രോണിക്‌സ് ഔട്ട്‌റീച്ച് സൊസൈറ്റി, കേരള എനർജി മാനേജ്‌മെന്റ് സെന്റർ എന്നിവർ സംയുക്തമായി നടത്തിയ പരിപാടി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർ പേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഊർജ സംരക്ഷണ റാലിക്ക് ചെങ്ങന്നൂർ നഗരസഭാ സെക്രട്ടറി എസ്.നാരായണൻ നേതൃത്വം നൽകി. ശ്രീഅയ്യപ്പ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.സി.പ്രകാശ്, ബിന്ദു കുരുവിള, വി.എസ്. സവിത, ഡോ.എസ്. സുരേഷ്, ഡോ. ആതിര ശശിധരൻ, എം.ലാവണ്യ, ഡോ.ജി.ഗംഗ, ജിഷ്ണു നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.