മല്ലപ്പള്ളി: വായ്പൂര് നാഗത്താൻകാവിലെ സർപ്പബലിയും നൂറുംപാലും 4, 5 തീയതികളിൽ നടക്കും. തന്ത്രി മുഖ്യൻ കുഴിക്കാട്ടില്ലത്ത് അഗ്നി ശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങിൽ 4ന് വൈകിട്ട് 7 മണിക്ക് അഖില സർപ്പപ്രീതിക്കായി സർപ്പബലി നടക്കും. അഞ്ചിന് രാവിലെ 9.30ന് നൂറും പാലും വഴിപാട് നടക്കും. ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ഭക്തിഗാനസുധ രാത്രി 8 ന് കടമ്മനിട്ട ഗോത്രകലാ കളരി സംഘത്തിന്റെ ആഭിമുഖ്യത്തിൽ പടയണി