mla-
അഡ്വ. പ്രമോദ് നാരായൺ എംഎൽഎ വിളിച്ചുചേർത്ത പട്ടികവർഗ്ഗ വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രൊമോട്ടർമാരുടെ യും യോഗം

റാന്നി : റാന്നി നിയോജക മണ്ഡലത്തിലെ മുഴുവൻ ആദിവാസി കോളനികളിലും ആരോഗ്യവകുപ്പ് പ്രത്യേക മെഡിക്കൽ സംഘം സന്ദർശിച്ച് പരിശോധന നടത്താൻ തീരുമാനമായി. പട്ടിക വർഗ കോളനികളിലെ പ്രവർത്തനം വിലയിരുത്തുന്നതിന് വേണ്ടി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചുചേർത്ത പട്ടികവർഗവകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രൊമോട്ടർമാരുടെയും യോഗത്തിലാണ് തീരുമാനം. വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നിന്ന് പ്ലസ്ടു വിദ്യാഭ്യാസം പൂർത്തിയാകുന്നവർക്ക് തുടർ വിദ്യാഭ്യാസത്തിനും തൊഴിൽ നേടുന്നതിനുമുള്ള കരിയർ ഗൈഡൻസ് സംവിധാനവും കോളനികളിലെ കൗമാരക്കാർക്ക് പ്രത്യേകം കൗൺസലിങ്ങും പ്രത്യേക തൊഴിൽ പരിശീലനവും നൽകും . കോളനികളിൽ ലഹരി വിമുക്തം ആക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും നടപ്പാക്കും. വിവിധ സർക്കാർ വകുപ്പുകളും സന്നദ്ധ സംഘടനകളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും .ആരോഗ്യരംഗത്ത് സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനയും വിവിധ ചികിത്സകളും ആവശ്യമുള്ളവർക്ക് ചികിത്സാധനസഹായം ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്ക് നൽകും. ആദിവാസി വിദ്യാർത്ഥികൾക്കായി പി.എസ്.സി പരിശീലനത്തിനും തൊഴിൽ വൈദഗ്ദ്ധ്യം നേടുന്നതിനും പ്രത്യേക സംരംഭങ്ങളും ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.