പത്തനംതിട്ട: തിരുവല്ല പെരിങ്ങരയിൽ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തെക്കുറിച്ച് പഴുതകളില്ലാതെ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു.
ക്രമസമാധാന തകർച്ച ഉണ്ടാകാതിരിക്കാൻ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കണം.
ജില്ലയിൽ മയക്കുമരുന്ന് സംഘങ്ങൾ, ക്രിമിനൽ, മാഫിയ സംഘങ്ങൾ എന്നിവരുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിൽ പൊലീസ് ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. സർവകക്ഷി യോഗം ചേരുന്നതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ജില്ലാ ഭരണകൂടം ആലോചിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.