04-ngo-sangh

പത്തനംതിട്ട: ലീവ് സറണ്ടർ നിരോധനം പിൻവലിക്കുക, സർക്കാർ വിഹിതം ഉൾപ്പെടുത്തി മെഡിസെപ്പ് നടപ്പിലാക്കുക, ഡി.എ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ സംഘ് പത്തനംതിട്ട മിനിസിവിൽ സ്റ്റേഷനിലും കളക്ടറേറ്റിലും പ്രകടനവും പ്രതിഷേധ യോഗവും നടത്തി. മിനി സിവിൽ സ്റ്റേഷനിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് .രാജേഷും കളക്ടറേറ്റിൽ ജില്ലാ പ്രസിഡന്റ് പി. അനിൽകുമാറും ഉദ്ഘാടനം ചെയ്തു.ജി. അനീഷ്, എസ്. ഗിരീഷ്, പി. ആർ. രമേശ്, പി .എസ് .രഞ്ജിത്ത്, കെ .ജി .അശോക് കുമാർ, ആർ .കൃഷ്ണ വർമ്മ, പി .സോമേഷ്, ജി. വിനോദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.