അടൂർ : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനം ആചരിച്ചു. പഠന വൈകല്യമുള്ള ഭിന്ന ശേഷി കുട്ടികൾക്ക് പഠന സഹായികൾ നൽകി. ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു.തുടർന്നു നടന്ന യോഗത്തിൽ ഗ്രന്ഥശാല പ്രസിഡന്റ് എസ് മീരാ സാഹിബ് അദ്ധ്യക്ഷത വഹിച്ചു. അൻവർഷ,ഡോ.പി.ഡി രാജൻ,ബദറുദീൻ, അനിൽ തടാലിൽ, അനിരുദ്ധൻ,കുടശനാട് മുരളി എന്നിവർ പങ്കെടുത്തു.