പന്തളം: ചേരിക്കൽ പീപ്പിൾസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്നേഹാദരവ് 2001 ഇന്ന് ചേരിക്കൽ ഐ .ടി.സി.യിൽ ഇന്ന് നടക്കും. വൈകിട്ട് 5ന് ഡെപ്യൂട്ടിസ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പ്രിയരാജ് ഭരതൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ കൗൺസിലർമാരായ എസ്.അരുൺ ,ടി.കെ.സതി. അരവിന്ദാക്ഷൻഎന്നിവർ പ്രസംഗിക്കും. തുടർന്ന് നടക്കുന്ന കാവ്യസന്ധയിൽ ഉണ്ണികൃഷ്ണൻ പൂഴിക്കാട് ,വിനോദ് മുളംമ്പുഴ, ബി.അജിതകുമാർ തുടങ്ങിയവർ പങ്കെടുക്കും.