കുളനട : 2018 ലെ മഹാപ്രളയത്തിലും പിന്നീട് ഇപ്പോൾ ഉണ്ടായ ശക്തമായ മഴയെ തുടർന്നും പനങ്ങാട് പ്രദേശത്തെ കളിയിക്കൽക്കടവ് മുതൽ പള്ളത്ത് കോയിക്കൽ വരെയുള്ള അച്ചൻകോവിലാറിന്റെ തീരങ്ങൾ ഇടിഞ്ഞ് പ്രദേശവാസികളുടെ ഭൂമിയും കൃഷിസ്ഥലങ്ങളും വൃക്ഷങ്ങളും ഇല്ലാതാകുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപ്പടണമെന്ന് സ്ഥലം എം.എൽ.എ. ഈ പ്രദേശങ്ങൾ സന്ദർശിക്കണമെന്നും അധികാരികളെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തണമെന്നും കോൺഗ്രസ് വാർഡ് കമ്മിറ്റി യോഗം ആവിശ്യപ്പെട്ടു. വാർഡ് പ്രസിഡന്റ് ജോർജ് കുട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ജി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഷിബു മേലേൽ, ബിജു ഏബ്രഹാം, പുഷ്പ കുമാരി , ഗോപാലൻ ഇറമ്പിൽ, ഉണ്ണികൃഷ്ണ പിള്ള, മനു മത്തായി, ഷാജി എന്നിവർ പ്രസംഗിച്ചു. തീരങ്ങളിൽ സംരക്ഷണഭിത്തികെട്ടു, വാൻ.റിവർ മാനേജ്‌മെന്റ് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു.