kk

പത്തനംതിട്ട: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും നിത്യോപയോഗ സാധനങ്ങൾ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി സപ്ലൈക്കോയുടെ താൽക്കാലിക മൊബൈൽ മാവേലി സ്റ്റോർ വാഹനങ്ങൾ ഇന്നും നാളെയും താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളിലെത്തും. ഉപഭോക്താക്കൾക്ക് സബ്‌സിഡി സാധനങ്ങൾ റേഷൻ കാർഡ് മുഖേനയും നോൺ സബ്‌സിഡി സാധനങ്ങൾ, ശബരി ഉൽപ്പന്നങ്ങൾ എന്നിവ മൊബൈൽ മാവേലി സ്റ്റോറുകൾ വഴിയും ലഭിക്കും.

-------------------------


അടൂർ താലൂക്കിൽ മാവേലി സ്റ്റോർ വാഹനം എത്തിച്ചേരുന്ന സമയവും സ്ഥലവും: ഇന്ന് രാവിലെ 8.30 ന് കുറുമ്പകര, 10.15ന് ചന്ദനപ്പള്ളി, 12.30 ന് അങ്ങാടിക്കൽ, മൂന്നിന് ആനന്ദപ്പള്ളി, 5.30 ന് പുത്തൻ ചന്ത. ഞായർ രാവിലെ 8.30 ന് ആതിരമല, 10.15 ന് ചേരിക്കൽ, 12.15 ന് മങ്ങാരം, മൂന്നിന് കടക്കാട്, 5.30 ന് പാറക്കര.

--------------------


റാന്നി താലൂക്കിൽ: ഇന്ന് രാവിലെ 8.30 ന് ചാത്തൻതറ, 10 ന് തുലാപ്പള്ളി, ഉച്ചയ്ക്ക് 12 ന് മന്ദിരംപടി (നാറാണംതോട്) 1.30 ന് നാറാണംതോട്, 2.30 ന് കിസുമം, വൈകിട്ട് അഞ്ചിന് മൂലക്കയം. ഞായർ രാവിലെ 8.30ന് അരീക്കക്കാവ്, തടിഡിപ്പോ 10 ന്, മണിയാർ 11.15, പടയണിപ്പാറ 12.45 ന്, ഫോറിൻപടി 3 ന്, ഉമ്മാമുക്ക് വൈകിട്ട് അഞ്ചിന്.

----------------------
കോന്നി: ഇന്ന് രാവിലെ 9ന് സപ്ലൈകോ മൈലപ്ര ഡിപ്പോ അങ്കണത്തിൽ കോന്നി താലൂക്ക്തല ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ്‌കുമാർ എം.എൽ.എയും പത്തനംതിട്ട പീപ്പിൾസ് ബസാർ അങ്കണത്തിൽ കോഴഞ്ചേരി താലൂക്ക്തല ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈനും നിർവഹിക്കും.

------------------
കോഴഞ്ചേരി താലൂക്കിൽ ഇന്ന്: കുമ്പഴ രാവിലെ 9, പുത്തൻ പീടിക 11, പ്രക്കാനം 1.30, നെല്ലിക്കാല 3.30, തെക്കേമല 5.30.
നാളെ: കല്ലേലിമുക്ക് രാവിലെ 9, കാഞ്ഞിരവേലി 11, കുറിച്ചിമുട്ടം 1.30, അമ്പലക്കടവ് 3.30, മെഴുവേലി 5.30.
കോന്നി താലൂക്കിൽ: മൈലപ്ര രാവിലെ 9.00, അതുമ്പുംകുളം 11.30, മെഡിക്കൽ കോളേജ് 1.30, വകയാർ 3.30, കൊല്ലൻ പടി 5.30. നാളെ: ഞക്കുനിലം 9, അന്തിച്ചന്ത 11.30, കൈതക്കര 1.30, വാഴമുട്ടം 3.30, മല്ലശേരി 5.30.

-------------------
മല്ലപ്പള്ളി താലൂക്കിൽ ഇന്ന് രാവിലെ 9ന് നൂറോന്മാവ്, നെല്ലിമൂട് 10.30, പുളിന്താനം 12, കല്ലൂപ്പാറ നെടുമ്പാറ കോളനി 3, പുറമറ്റം 5. മല്ലപ്പള്ളി താലൂക്കിൽ നാളെ രാവിലെ 9ന് കണ്ടംപേരൂർ, പെരുമ്പെട്ടി 10.30, ചുങ്കപ്പാറ 12.30, കോട്ടാങ്ങൽ 3ന്, കുളത്തൂർമൂഴി 5.

--------------

തിരുവല്ലയിൽ ഇന്ന്: വെൺപാല രാവിലെ 9, കടപ്ര സൈക്കിൾ മുക്ക് 10.30, ചാത്തങ്കരി ജംഗ്ഷൻ 12, നിരണം ഡക്ക് ഫാം 3, കടപ്ര ജംഗ്ഷൻ 5. നാളെ രാവിലെ 9ന് കുമ്പനാട്, ഇരവിപേരൂർ 10.30, മുണ്ടിയപ്പള്ളി 12,വള്ളംകുളം 3, നന്നൂർ 5.