e

റാന്നി :കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നേതൃത്വത്തിൽ പെരുനാട് പഞ്ചായത്തിലെ മടത്തും മൂഴി ഇടത്താവളത്തിൽ ഭരണഘടനാ ദിനാചരണവും സ്ത്രീധനവിരുദ്ധ ദിനാചരണവും നടത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകലയുടെ അദ്ധ്യക്ഷതയിൽ പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ ഉദ്ഘാടനം ചെയ്തു .മോഹിനി വിജയൻ, അജിതാ റാണി, രാജം തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ. ജോജി പടപ്പകൽ ക്ലാസെടുത്തു. പെരുനാട് പഞ്ചായത്ത് സേവനി രജനി.എസ്. സ്വാഗതം പറഞ്ഞു.