അടൂർ: ലോയേഴ്‌സ് യൂണിയൻഅടൂർ ഏരിയാകമ്മിറ്റി അഭിഭാഷക അവകാശ ദിനം ആചരിച്ചു. സി.പി.എം അടൂർ ഏരിയ കമ്മിറ്റി അംഗം അഡ്വ. ഡി. ഉദയൻ ഉദ്ഘാടനം ചെയ്തു. ലോയേഴ്‌സ് യൂണിയൻ ഏരിയ പ്രസിഡന്റ്‌ അഡ്വ. ബിനോ ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. എം. പ്രിജി , . അഡ്വ. ആർ. വിജയകുമാർ, അഡ്വ. മണ്ണടി മോഹൻ,അഡ്വ. പ്രസന്നകുമാർ ഉണ്ണിത്താൻ, അഡ്വ.എബി തോമസ്, അഡ്വ. എം. എ. സലാം, അഡ്വ. സ്മിത ജോൺ, അഡ്വ. ആർ. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.