തിരുവല്ല: ഹീമോഫീലിയ രോഗികൾക്ക് ചികിത്സയും പിന്തുണയും നൽകുവാൻ ലക്ഷ്യമിട്ട് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക വിഭാഗം ആരംഭിച്ചു. ഹീമോഫീലിയ ചികിത്സാ വിഭാഗമായ ബിലീവേഴ്‌സ് റീജിയണൽ സെന്റർ ഫോർ ഹീമോഫീലിയ കെയർ ആൻഡ് റിലേറ്റഡ് ഡിസെബിലിറ്റീസിന്റെയും ഫിസിക്കൽ മെഡിക്കൽ ആൻഡ് റീഹാബിലിറ്റേഷ ന്റെയും ഉദ്ഘാടനം ആശുപത്രി ഡയറക്ടറും സി.ഇ.ഒ യുമായ പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര നിർവഹിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പി.എം.ആർ വിഭാഗം അസോസിയേറ്റ് പ്രൊഫസറും ഹീമോഫീലിയ ക്ലിനിക്കിന്റെ ഇൻചാർജുമായ ഡോ. ചിത്ര .ജി മുഖ്യാതിഥിയായിരുന്നു. ഡോ. ചെപ്‌സി സി. ഫിലിപ്പ് , ഡോ. പ്രെറ്റി ജോർജ് , ഡോ. റോഷൻ മേരി വർക്കി, ഡോ.ഗിരിജാ മോഹൻ , ഡോ. ഡെനി മാത്യു, ഡോ. സുമിതാ അരുൺ , റവ.ഫാ.തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.